മണ്ണാര്‍ക്കാട്: മഞ്ഞയും ഓറഞ്ചും നിറങ്ങളില്‍ പൂത്തുലഞ്ഞ ചെണ്ടുമല്ലിപൂക്കള്‍ എം.ഇ.എസ്. കല്ലടി കോളജിന് ഓണക്കാലത്തിന്റെ വര്ണച്ചാരുത പകരുന്നു.കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാരുടെ കഠിനാധ്വാനമാണ് മനോഹരമായ ഈ പൂക്കൃഷിയ്ക്ക് പിന്നില്‍. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ഈ പൂക്കൃഷിയുടെ വിജയം വിദ്യാര്‍ഥികള്‍ക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്.
ക്യാംപസിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇവര്‍ കൃഷിയിറക്കി യത്. വിത്തിട്ട്, വെള്ളമൊഴിച്ച്, വളമിട്ട് കൃത്യമായി പരിപാലിച്ചെടുത്താണ് ഈ വിജയം സ്വന്ത മാക്കിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരുടെയും സജീവപങ്കാളിത്തം ഇതിലുണ്ടായിരു ന്നു.കുറഞ്ഞ ചെലവില്‍ പൂക്കള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ലഭ്യമാക്കുകയെന്ന ഉദ്ദേ ശ്യത്തോടെയാണ് കുട്ടികള്‍ ഈ സംരംഭം തുടങ്ങിയത്.
വിളവെടുപ്പ് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ കാര്ഷികമനോഭാവവും പ്രകൃതിസ്നേഹവും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. കോളജ് മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, എ.എം ശിഹാബ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍മാരായ കെ.ശരീഫ്, എ.പി ജൂലിയ, സൂപ്പര്‍വൈസര്‍ കുഞ്ഞാന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
