കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി, കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രം, പെരിന്തല്‍മണ്ണ മെഡിക്കോ ഹോമിയോകെയര്‍, അല്‍സലാമ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും സൗജന്യ കണ്ണ് പരിശോധന, തിമിര നിര്‍ണയ ക്യാംപും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. മെഡിക്കോ ഹോമിയോ കെയര്‍ ചീഫ് ഡോ.നജ്മ ക്ലാസെടുത്തു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.സുഹ്റ, സിനി നിജോ, ലൈബ്രറി വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്, ഭാരവാഹികളായ ശങ്കരനാരായണന്, ഷൗക്കത്ത്, ജിഷ്മി, അനുഷ, ശിവശങ്കരന്, വിനോദ് മാസ്റ്റര്‍, രാധ, സത്യഭാമ, ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാംപിലെത്തിയ 130-ല്‍പരം പേരെ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
