കുമരംപുത്തൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി നാളെ നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റി വെച്ചു.സെക്ഷന്‍ 144ന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയുള്ള ജില്ലാ കലക്ട റുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് സമരം മറ്റൊരു ദിവസ ത്തേക്ക് മാറ്റി വെച്ചതെന്ന് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അറിയിച്ചു.