കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് ഭാഗത്തി റങ്ങിയ കാട്ടാന കാട് കയറിയില്ല.പടക്കം പൊട്ടിച്ചും,റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചും ബഹളം വെച്ചും കാട്ടാനയെ തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം ഫലം കണ്ടില്ല.പ്രത്യക്ഷത്തില്‍ വായയില്‍ മുറി വുള്ളതായി കാണുന്ന പിടിയാന സമീപത്തെ പുഴയിലിറങ്ങി നില്‍ ക്കുകയാണ്.ആനയെ നിരീക്ഷിച്ച് വരുന്നതായി വനംവകുപ്പ് അറി യിച്ചു.

ഇന്ന് രാവിലെയോടെയാണ് തെയ്യംകുണ്ട് ഭാഗത്തായി ആനയെത്തി യത്.ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനയെത്തിയത് പരിഭ്രാന്തി ക്ക് ഇടവരുത്തിയിരുന്നു.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാല സംഘം സ്ഥലത്തെത്തി ആനയെ തുരത്താന്‍ ശ്രമം ആരം ഭിക്കുകയായിരുന്നു.വായില്‍ മുറിവുള്ളതിനാല്‍ തീറ്റയെടുക്കാനാ കാതെ അവശനിലയലായ ആന പുഴയിലിറങ്ങുകയും ഇടയ്ക്ക് കര ക്ക് കയറുകയും ചെയ്തത് വനംവകുപ്പിനെ കുഴക്കി.തുടര്‍ന്ന് ആനയെ തുരത്തുന്നതിനായി കൂടുതല്‍ വനപാലക സംഘവും ദ്രുതകര്‍മ്മ സേനയും എത്തുകയായിരുന്നു.

സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ പച്ചൗ, സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് അസി.വൈല്‍ഡ് ലൈഫ് വാര്‍ ഡന്‍ അജയ്‌ഘോഷ്,റേഞ്ച് ഓഫീസര്‍ അജയ്‌ഘോഷ്, തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍, സൈലന്റ് വാലി ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റര്‍ കെ എ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതിലധികം വരുന്ന വനപാലക സംഘമാണ് ആനയെ തുരത്താനുള്ള ശ്രമങ്ങളി ല്‍ ഏര്‍പ്പെട്ടത്.

എടത്തനാട്ടുകര ഉപ്പുകുളം ഭാഗത്ത് നിന്നാണ് ആന അമ്പലപ്പാറ ഭാഗത്തെത്തിയത്.മൂന്ന് ദിവസമായി വനംവകുപ്പ് ജീവനക്കാര്‍ പകലും രാത്രിയുമായി കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വായിലെ മുറുവിന്റെ വേദനയ്ക്ക് ആശ്വാസം കണ്ടെത്താനായിരി ക്കും ആന വെള്ളത്തിലേക്കിറങ്ങുന്നതെന്നാണ് കരുതുന്നത്. ആന യക്ക് വായില്‍ മുറിവേറ്റതെങ്ങിനെയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ആന കാട് കയറാതായതോടെ ഇന്നത്തെ ശ്രമം വനംവകുപ്പ് ഉപേ ക്ഷിച്ചു.നാളെയും ആന കാട് കയറിയില്ലെങ്കില്‍ മയക്ക് വെടി വെ ക്കുന്നതടക്കമുള്ള നടപടിക്രമങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.രാത്രി ആനയെ നിരീക്ഷിക്കുന്നതിനായി കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!