മണ്ണാര്‍ക്കാട്:സ്കോള്‍ കേരള പാലക്കാട് ജില്ലാ ഓഫീസ് മണ്ണാര്‍ക്കാട് നിന്ന് പാലക്കാട്ടേക്ക് മാറ്റാനുള്ള നീക്കം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു ഓഫീസ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നതില്‍ ദുരൂഹതയുണ്ട്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റായി കൂടുതല്‍ രജിസ്ട്രേഷന് നടക്കുന്ന മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കി ലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫീസ് മണ്ണാര്‍ക്കാട് നില നില്ക്കുന്ന താണ് ഉചിതമെന്ന് എംഎസ്എഫ് ചൂണ്ടിക്കാട്ടി.ന്യായമായ ആവശ്യം പരിഗണിച്ച് നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവ ണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് മനാഫ് കോട്ടോപ്പാ ടം ജനറല്‍ സെക്രട്ടറി സജീര്‍ ചങ്ങലീരി എന്നിവര്‍ പറഞ്ഞു.