എടത്തനാട്ടുകര: പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍,ഓഫ്ലൈന് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യ മാക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര സ്റ്റാറ്റസ് മാളില്‍ ഇ-സ്പോട്ട് സി.എസ്.സി. ജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.ഭാരത സര്‍ക്കാര്‍ അംഗീകാരമുള്ള ഈ ജനസേവന കേന്ദ്രത്തില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ ആവശ്യക്കാര്‍ക്ക് ഹര്‍ജികള്‍, നിവേദനങ്ങള്‍ എന്നിവയും സൗജന്യമായി തയാറാക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം മുതിര്‍ന്ന ലോഡിങ് തൊഴിലാളി പി.സൈതാലി നിര്‍വ ഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പടുകുണ്ടില്‍, ജമീല നാസര്‍, നസീറ, ജംഷീന, വ്യാപാരി നേതാക്കളായ എ.പി മാനു, മലബാര്‍ കുഞ്ഞാന്, മുജീബ് സുരഭി, സത്താര്‍ താജ്മഹല്‍, എം.അലി, പൊതുപ്രവര്‍ത്തകരായ പ്രജീഷ് പൂളക്കല്‍, സിബ്ഗത്ത് മഠത്തൊടി, പൂതാനി നസീര്‍ ബാബു, ടി.കെ മുഹമ്മദ്, കെ.എ അബ്ദുമനാഫ്, സീനത്ത് അലി, എന്‍.അലി അക്ബര്‍, എന്‍.ഹംസ, ഇബ്നു അലി തുടങ്ങിയവര്‍ പങ്കെടുത്തു.
