എടത്തനാട്ടുകര: റോബോട്ടിക്സും,അനിമേഷനും അഭ്യസിച്ചെടുത്ത എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ തയാറാക്കിയ ‘വെല്‍ക്കം റോബോട്ടും’ ‘ഡിജി ലേണ്‍ ആപ്പും’ ശ്രദ്ധേയമാകുന്നു.ഐ.ആര്. സെന്‍സറും റാസ്പ് ബെറി പൈ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി പത്താം ക്ലാസ് ലിറ്റില്‍ കൈറ്റ്സ് വിദ്യാര് ഥികളാണ് റോബോട്ട് തയാറാക്കിയത്.
നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലിറ്റില്‍ കൈറ്റ്സ് സീനിയര്‍ വിദ്യാര്‍ഥി കളാണ് പഠനസഹായിയായ ലേണിങ് ആപ്പ് വികസിപ്പിച്ചത്.സ്കൂളിലെ എട്ടാംക്ലാസ് ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളുടെ പ്രിലിമനറി ക്യാംപില്‍ റോബോട്ടിന്റെയും ലോണിങ് ആപ്പിന്റെ യും പ്രദര്‍ശനം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോ ക്കോട്ട് അധ്യക്ഷനായി. ജില്ലയിലെ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.അബ്ദുല്ല ലത്തീഫ്, ലിവിന്പോള് എന്നിവര്‍ ക്ലാസെടുത്തു.
തുടര്‍ന്ന് നടന്ന രക്ഷിതാക്കളുടെ യോഗം പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ് ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് തയാറാക്കിയ സ്കൂള്‍ പ്രവര്ത്തനങ്ങളുള്പ്പെട്ട ‘ക്യാംപസ് പള്‍സ്’ ഡിജിറ്റല്‍ ദ്വൈമാസിക, ‘ഡിജി ജാലകം’ മാഗസിന് എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും വിതരണം ചെയ്തു. ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എം.ജിജേഷ്, എ.സുനിത, ഷാനിമോള്‍, സി.ബിനേഷ്, വിദ്യാര്‍ഥികളായ ഒ.അലൂഫ് അന്‍വര്‍, കെ.സി അഷ്റഫ്, നത നസ്രിന്, കെ.അദീന, റിസ ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
