എടത്തനാട്ടുകര: എടത്തനാട്ടുകര അല്‍ഹിക്മ മദ്റസയുടെ നേതൃത്വത്തില്‍ കൗതുക വിജ്ഞാ നോത്സവം സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സംഗമം വിസ്ഡം സ്റ്റുഡന്റ് സ് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് വി. ബിന്‍ഷാദ് ഉദ്ഘാടനം ചെയ്തു. എം.അബ്ദുല്‍ സലാം അധ്യക്ഷനായി.വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി, ഉമ്മര്‍ മിഷ്കാ ത്തി,അക്ബര്‍ സലഫി, വി.ടി. സമീര്‍, അഫ്സല് ഹുസൈന്, റബീഹ് കണ്ണൂര്‍, വി.തൗഫീഖ് സി.എ ഉമ്മുല്‍ ഫസീല സ്വലാഹിയ്യ, വി.ടി മറിയം സലഫിയ്യ, പി.റൈഹാനത്ത്, ഇ.നഷ്വ ഹംസ, ദിയാന് ഹാദി, പി.അന്‍സഫ് എന്നിവര്‍ പങ്കെടുത്തു കൗതുകം വിജ്ഞാന വിരുന്ന്, ‘സ്വരം’ സ്വാതന്ത്ര്യദിന ഗാനങ്ങള്‍, കളറിംഗ് മത്സരം, കിഡ്സ് നോളേജ് എക്സാം എന്നിവയുണ്ടായി.
