മണ്ണാര്‍ക്കാട്: ദുബായ്, മസ്കറ്റ്, സിംഗപ്പൂർ, അബുദാബി എന്നിവിട ങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, അന്താരാഷ്ട്ര വിമാനത്താവ ളങ്ങളിലായി ഇന്നലെ (മെയ് 23) ജില്ലയിലെത്തിയത് 40 പാലക്കാട് സ്വദേശികളാണ്. ഇവരിൽ 19 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ നിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തി ലാണ്.
ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 13 പാലക്കാട് സ്വദേശികളിൽ 2 പേരെ അകത്തേത്തറ എൻ. എസ്. എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റി റ്റ്യൂഷനൽ ക്വാറന്റൈനിലാക്കി. ബാക്കി 11 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
മസ്കറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശികളായ 19 പേരിൽ 11 പേരാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചത്. ഇവരിൽ 10 പേരെ ഹോട്ടൽ സിറ്റി ഹാൾട്ടിലും ഒരാളെ ഹോട്ടൽ സായൂജ്യത്തി ലും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ബാക്കി 8 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
സിംഗപ്പൂരിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 7 പാലക്കാട് സ്വദേശികളിൽ 5 പേരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ ചെയ്തു. നാലുപേരെ ആലത്തൂർ ക്രസന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിലും ഒരാളെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലുമാണ് ക്വാറന്റൈനിലാക്കിയത്. ബാക്കി രണ്ട് പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ ഒരാളെ ഹോട്ടൽ സിറ്റി ഹാൾട്ടിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ ഇന്ന് (മെയ് 24)പുലർച്ചെ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
16 പ്രവാസികൾ നിരീക്ഷണ കാലാവധി പൂർത്തിയാക്കി
14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 16 പ്രവാസികൾ ഇന്നലെ (മെയ് 23)വീട്ടിലേക്ക് മടങ്ങി. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റലിൽ നിരീക്ഷണത്തിൽ ഇരുന്ന 8 പേരും ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നിന്നുള്ള എട്ടുപേരുമാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്. കഴിഞ്ഞദിവസം മടങ്ങിയ 10 പേരടക്കം ഇതോടെ ജില്ലയിൽ 26 പ്രവാസികളാണ് നിരീക്ഷണ കാലാവധി പൂർത്തിയാക്കി കോവിഡ് കെയർ സെന്ററുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 508 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്റ റുകളിലുമായി 508 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 258 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റ ലില്‍ 11 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിൽ 13 പേരും പാല ക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി കളുടെ ഹോസ്റ്റലിൽ ഉള്ള 24 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുള്ള 23 പേരും ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിലെ 36 പേരും കുളപ്പുള്ളി അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും അക ത്തേത്തറ എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 31 പേരും പാലക്കാട് ഐ.റ്റി. എൽ റെസിഡൻസിലെ 19 പേരും സായൂജ്യം റസിഡൻസി ആറു പേരും വിക്ടോറിയ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും ആലത്തൂർ ക്രസന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ 9 പേരും ഹോട്ടൽ സിറ്റി ഹാൾട്ടിലെ 11 പേരും ഉൾപ്പെടെയാണിത്.
ഇതിനു പുറമേ ജില്ലയിൽ 250 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.