മണ്ണാര്‍ക്കാട്: മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര് ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. ബാങ്കിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ദേശീയപാതയില്‍ നിന്നും ബാങ്കിലേക്ക് തിരിയുന്ന കവാടത്തില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം മുസ്ലിം നിയോജക മണ്ഡലം പ്രസി ഡന്റ് റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹുസൈന് കോളശ്ശേരി മുഖ്യപ്ര ഭാഷണം നടത്തി.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ മണലടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അജ്മല്‍ റാഫി, ഫസലു, മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി മുജീബ് പെരിമ്പിടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് വെള്ളപ്പാടം, അഡ്വ.ഷമീര്‍ പഴേരി, ഹാരിസ് കോല്‍പ്പാടം, ഒ.നിജാസ്, ടി.കെ ്സ്വാലിഹ്, നിസാം കളത്തില്‍, ഷൗക്കത്ത്, നഫാഹ്, പി.സലാം, മന്‍സൂര്‍, കെ.യു ഹംസ, ടി.കെ സഫ്വാന്, ഇര്‍ഷാദ്, ഫരീദ്, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
