കുമരംപുത്തൂര്‍: കര്‍ഷകര്‍ക്ക് ആദരമൊരുക്കി കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് കര്‍ഷകദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷമീര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.വി.ആര് റസാഖ് അധ്യക്ഷനായി. കര്‍ഷകരായ കാട്ടിക്കുന്നന്‍ മുഹമ്മദ്, ചെറുകര ചാമി, രാമചന്ദ്രന്, പയ്യനെടം ജ്വാല ജെ.എല്‍.ജി. ഗ്രൂപ്പ് അംഗങ്ങള്‍, വിജിത, എനികായ് മൂല്യവര്‍ധിത ഭക്ഷ്യഉല്പാദക ടീം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.മിനി, ലയണ്‍സ് റീജിനല്‍ ചെയര്മാന് ദേവദാസ് നരിപ്പിലിയങ്ങാട്, ക്ലബ് സെക്രട്ടറി പി.മുരളി, ട്രഷറര്‍ സിബിന് ഹരിദാസ്, വൈസ് പ്രസിഡന്റ് രവിചന്ദ്രന്‍, മുന്പ്ര സിഡന്റ് മുജീബ് മല്ലിയില്‍, ക്ലബ് മെമ്പര്‍ഷിപ് ചെയര്മാന് കെ.ടി പ്രവീണ്‍, റഷീദ് കുമരംപുത്തൂ ര്‍, കെ.ഹംസ, കെ.സിദ്ദീഖ് ,സോജി മാത്യുതുടങ്ങിയവര്‍ സംസാരിച്ചു.
