കോട്ടോപ്പാടം: ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബും സംയുക്തമായി ഫെയ്ത്ത് ഇന്ത്യ റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ക്കൊ പ്പം ഓണാഘോഷം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം രജിത രാജു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ.മുഹമ്മദാലി അധ്യക്ഷനായി. ഫെയ്ത്ത് ഇന്ത്യ ഡയറക്ടര്‍ പി.രാജ ലക്ഷ്മി, ക്ലബ് സെക്രട്ടറി കൃഷ്ണദാസ്, സാന്ത്വനം സമിതി കണ്‍വീനര്‍ സി.എം ശങ്കരനാരായണന്, പ്രൊഫ.ശാന്തകുമാരി, ജി.കൃഷ്ണകുമാര്‍, സി.ശശികുമാര്‍, വി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാ രിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായി. ഓണാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര, മിഠായി പെറുക്കല്‍, ലെമണ്‍ സ്പൂണ്‍, പന്തേറ് തുടങ്ങിയ മത്സരങ്ങളും നടന്നു. എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും നല്കി.
