അഗളി:ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അട്ടപ്പാടിയിലെ വനപ്രദേശത്ത് നടത്തിയ റെയ്ഡില്‍ 15 തോട്ടങ്ങളിലായി കൃഷിചെയ്തിരുന്ന 2,373 കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. രണ്ട് നഴ്സറികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പാടവയല്‍ കടുകുമണ്ണയില്‍ നിന്നും ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ശരക്കോല്മലയുടെ മുകളിലാണ് കഞ്ചാവ് ചെടിക ള്‍ നട്ടുപരിപാലിച്ചിരുന്നത്.
പാലക്കാട് അസി.എക്സൈസ് കമ്മീഷണര്‍ എ.ആര് നിഗീഷിന്റെ നേതൃത്വത്തില്‍ അഗളി റെ യ്ഞ്ച് ഇന്‍സ്പെക്ടര്‍ ഇഹ്ലാസ് അലിയും സംഘവുമാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പരിശോധന നടത്തിയത്. ചെങ്കുത്തായ മലയിടുക്കിലൂടെയും ഉള്വനത്തിലൂടെയും ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് എക്സൈസ് സംഘം പരിശോധന പൂര്‍ത്തിയാ ക്കിയത്.
അട്ടപ്പാടി വനമേഖലകളിലും തമിഴ്നാട് അതിര്‍ത്തിമേഖലയിലും വാണിജ്യഅടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി ചെയ്യുന്നവരെ കണ്ടെത്താന്‍ എക്സൈസ് അധികൃതര്‍ അന്വേഷണമാരംഭിച്ചി ട്ടുണ്ട്. അഗളി എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍മാരായ ചന്ദ്രകുമാര്‍, ചന്ദ്രന്, പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രങ്കന്, രജീഷ്, ഭോജന്, വിഷ്ണു എന്നിവ രും റെയ്ഡില്‍ പങ്കെടുത്തു.
