മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്കിലേക്ക് മാര്‍ച്ച് നടത്തി. ബാങ്കിനെതിരെ ഉയര്‍ന്ന ക്രമക്കേട് ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സമരം. ബ്ലോക്ക് പഞ്ചായ ത്ത് ഓഫിസ് പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ ദേശീയപാതയില്‍ നിന്നും ബാങ്കിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ പൊലിസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
തുടര്‍ന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു മാസ്റ്റര്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മുഹമ്മദ് സിബിത്ത്, സിനാന് തങ്ങള്‍, ഷാനിര്‍ മണലടി,ആഷിക്ക് വാറോടന്,ഹസീബ് മണ്ണാര്‍ക്കാട്, ഹാരിസ് തത്തേങ്ങലം, നിയോജകമണ്ഡലം ഭാരവാഹികളായ അനു.എസ് ബാലന്, സഞ്ജീദ് സഞ്ജു, ഫൈസല്‍ കൊന്നപ്പടി, ടിജോ.പി ജോസ്, കോണ്‍ഗ്രസ് നേതാക്കളായ നൗഷാദ് ചേലംഞ്ചേരി,അഹമ്മദ് സുബൈര്‍, റസാക്ക് മംഗലത്ത്,രാജന് അമ്പടത്ത്, ടി.കെ ഷംസു, യ്യപ്പന് കുറുവപാടത്ത്, മണികണ്ഠന് വടശേരി, നിജോ ജോസ്, ബാബു മേക്കളപ്പാറ, ഹാഷിര്‍ എം.കെ,ജിഷ, ബിന്ദു, ഫെബിന സകീര്‍, കെ.എസ്.യു.മണ്ഡലം പ്രസിഡന്റ് സുജിത്, ഭാരവാഹി കാര്‍ത്തിക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
