എടത്തനാട്ടുകര: എടത്തനാട്ടുകര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കൂട്ടായ്മ ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കായിക വകുപ്പിന് ക്രിക്കറ്റ് കിറ്റ് സമ്മാനിച്ചു. 4000 രൂപയുടെ ക്രിക്കറ്റ് സാമഗ്രികളാണ് സ്കൂളിന് കൈമാറിയത്.കോട്ടപ്പള്ള ഹൈസ്കൂള്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ വച്ച് കായികാധ്യാപകന് എസ്. കാര്‍ത്തി, വിദ്യാര്‍ഥികളായ പി. അമാന്‍ ഹംസ, അഷ്മല്‍ എന്നിവര്‍ കിറ്റ് സ്വീകരിച്ചു.ക്രിക്കറ്റ് കൂട്ടായ്മ ഭാരവാഹികളായ എന്‍. ബഷീര്‍, ടി.കെ. അന്‍സാര്‍, പ്രദീപ്, റിഷാദ്, അനീസ്, രാജകുമാരന് എന്നിവര്‍ പങ്കെടുത്തു.
