മന്ത്രിയുടെ ഇടപെടലിലൂടെ ഇലക്ട്രിക് വീല്‍ചെയര്‍; സ്നേഹസമ്മാനവുമായി കെ.സി റിയാസുദ്ധീന്‍
മണ്ണാര്‍ക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഇരുകാലുകള്‍ക്കും ഒരു കൈക്കും ചലനശേഷി നഷ്ടപ്പെട്ട കൊടക്കാട് ആമേംകുന്ന് സ്വദേശി ഇല്ല്യാസിന്റെ ഏറെക്കാലമായുള്ള സ്വപ്നത്തിന് ഒടുവില്‍ സാഫല്യം. സ്വതന്ത്രമായി സഞ്ചരിക്കാനും ജീവിതത്തിലേക്ക് പ്രതീക്ഷയോ ടെ മുന്നേറാനുമുള്ള ഇല്ല്യാസിന്റെ ആഗ്രഹത്തിന് ഇലക്ട്രിക് വീല്ചെയറിലൂടെ കരുതലിന്റെ കൈത്താങ്ങേകിയിരിക്കുകയാണ് കച്ചേരിപ്പടി സ്വദേശി കെ.സി മുഹമ്മദ് റിയാസുദ്ധീന്‍.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്റെ മണ്ണാര്‍ക്കാട്ടെ ഓഫിസില്‍ വെച്ച് മുസ്ലിം ലീഗ് കൊടക്കാട് ശാഖാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വീല്‍ചെയര്‍ കൈമാറി. മന്ത്രി എന്‍.ഷംസുദ്ധീന്റെ ഇടപെടലിലൂടെയാണ് ഇല്ല്യാസിന്റെ ഏറെ നാളത്തെ ആഗ്രഹം സാക്ഷാ ത്കരിക്കപ്പെട്ടത്. ഇല്ല്യാസിന്റെ ജീവിതസാഹചര്യവും യാത്രാ പ്രയാസങ്ങളും മനസ്സിലാ ക്കിയ കൊടക്കാട് മുസ്ലിം ലീഗ് കമ്മിറ്റിയാണ് അദ്ദേഹത്തിന് ഇലക്ട്രിക് വീല്‍ചെയര്‍ ലഭ്യമാക്കുന്ന തിനായി വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിക്കുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തു കയും ചെയ്തത്.തുടര്‍ന്ന് മന്ത്രിയുടെ ഇടപെടലിന്റെ ഫലമായി ലഭിച്ച ഇലക്ട്രിക് വീല്‍ചെയര്‍ ഇല്ല്യാസിന് കൈമാറുകയായിരുന്നു.
