കോട്ടോപ്പാടം:കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭി മുഖ്യത്തില്‍ കര്‍ഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിക്കുകയും കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു.കൂണ് കൃഷിയില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുള്ള സാക്ഷ്യപത്ര വിതരണവും നടന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് ചടങ്ങില്‍ അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍,റഷീദ് ആലായന്‍, അസീസ് ഭീമനാട്, കല്ലടി അബൂബക്കര്‍, പാറശ്ശേരി ഹസ്സന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ഗിരിജ, കൃഷി ഓഫിസര്‍ സി.കെ ഷഹന, പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്മാര്, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ,സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
