കോട്ടോപ്പാടം: ഭീമനാട് പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഇന്ത്യ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്കി. സ്ഥാപന ത്തിലെത്തുന്നവര്ക്കും ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും ശുദ്ധജലം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍പ്യൂരിഫയര്‍ നല്‍കിയത്. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമയാണ് ഈ പ്രവര്‍ത്തനമെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന്, സെക്രട്ടറി പി.ശ്രീനിവാസന് എന്നിവരില്‍ നിന്നും വാട്ടര്‍പ്യൂരിഫയര്‍ സെന്റര്‍ ഡയറക്ടര്‍ പി.രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.രാജകൃഷ്ണന്, ബാലചന്ദ്രന് തുഞ്ചത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
