കല്ലടിക്കോട്: സമന്വയ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ഗായിക എസ്.ജാനകിയെ അനുസ്മരിച്ചു. തേനും വയമ്പും എന്ന പേരില്‍ കല്ലടിക്കോട് എന്‍.എസ്.എസ്. ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സാംസ്കാരിക പ്രവര്‍ത്തകര്‍ വിനയചന്ദ്രന് പുലാപ്പറ്റ ഉദ്ഘാടനം ചെയ്തു. സമന്വയ പ്രസിഡന്റ് സി.കെ ജയശ്രീ അധ്യക്ഷയായി. സമന്വയ പാട്ടുകൂട്ട ത്തിലെ 30 ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു. കണ്ണന് അസോസിയേറ്റ്സ് എം.ഡി. എ.കെ അരവിന്ദാ ക്ഷന്‍ ഗായകര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.എസ്.ഗിരീഷ് കുമാര്‍, ടി.കെ ബിന്ദു, പി. ദിനചന്ദ്രന്, ഉണ്ണികൃഷ്ണന്, പ്രിയ രവികുമാര്‍, കെ.എസ് സുധീര്‍, സി.പി കോമളവല്ലി തുടങ്ങിയവര്‍ സംസാരിച്ചു.
