മണ്ണാര്‍ക്കാട്: കാറ്ററിങ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ ആള് കേരള കാറ്ററേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാ ഘോഷം സംഘടിപ്പിച്ചു.എ.കെ.സി.എ. പൊന്നോണം 2026 എന്നപേരില്‍ നടന്ന ആഘോഷപരി പാടികള്‍ സംസ്ഥാന സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജയന് ജ്യോതി അധ്യക്ഷനായി. വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയുമുണ്ടായി. മത്സര വിജയികള്‍ക്ക് ജില്ലാ പ്രസിഡന്റ് കെ.ജയകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി അജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സത്യനാരായണന്, മേഖലാ ജനറല്‍ സെക്രട്ടറി സലാം, ട്രഷറര്‍ വിനയചന്ദ്രന്, വര്‍ക്കിങ് പ്രസിഡന്റ് ബാബു, അജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപാലകൃഷ്ണന്, പ്രസാദ്, പ്രോഗ്രാം കണ്‍വീനര്‍ വി.ടി സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
