കല്ലടിക്കോട്: വിശ്വാസ സമൂഹത്തിന്റെ സ്നേഹവും ശക്തിയും ഊട്ടിയുറപ്പിക്കുന്നതാണ് കുടുംബ യൂണിറ്റ് വാര്ഷികങ്ങളെന്ന് മൈലമ്പുള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോര്‍ജ് തെരുവന്‍കുന്നേല്‍ പറഞ്ഞു. കല്ലടിക്കോട് മേരീ മാതാ പള്ളിയിലെ വി.ജോണ്‍ മരിയ വിയാനി കുടുംബ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദാ യ ശക്തീകരണത്തില്‍ കുടുംബ യൂണിറ്റുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.
മേരീ മാതാ പള്ളി വികാരി ഫാ. ജോജി വടക്കേക്കര അധ്യക്ഷനായി.കേരളാ സോഷ്യല്‍ സര്‍വീ സ് ഫോറം മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ ക്ലാസ് എടുത്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. മാത്യു ചേപ്പനാംകുന്നേല്, ജോളി ജോസഫ് തെക്കേല്‍, ട്രീസാ ജോണ്‍, സി. അല്‍ന. സി.എസ്.എസ്, ഡെയ്സി സെബാസ്റ്റ്യന്‍ കരിന്തയില്‍, ആല്ബിന് സാജു പുത്തന്‍ പുര, ജോസ് നടുവത്താനിയില്‍ ഇറാനിമോസ് കൊച്ചിക്കാരന്‍വീട്ടില്‍, ജോളി ഷിജൊ വെട്ടിക്കുഴി യില്‍, എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരം വയനാട് വിലങ്ങാട് 185 വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന് നേതൃത്വം വഹിച്ച ഫാ. ജേക്കബ് മാവുങ്കലിനെ ആദരിച്ചു. വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച വാലോലിക്കല്‍ മാത്തുകുട്ടി അന്നമ്മ ദമ്പതികള്‍, വിശ്വാസ പരിശീലന അംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ മേരി കദളി,മേഖലാ തലത്തില്‍ കഥാ രചനയി ല്‍ ഒന്നാം സ്ഥനം നേടിയ ലിയാ മാത്യു, എല്‍.എസ്.എസ്. സ്കോളര്‍ഷിപ് നേടിയ അഥിന് ജോസ ഫ് ലിന്റോ എന്നവരെയും ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും സമ്മാന ദാനവും ഉണ്ടായി.
