പാലക്കാട്: ‘ഞങ്ങളെ പാര്‍ലമെന്റ് കാണിക്കാന്‍ കൊണ്ടുപോകാമോ…?’ കോങ്ങാട് എം.എല്‍.എ ഓഫിസിലെത്തിയ അട്ടപ്പാടി കാരറ യു.പി. സ്കൂളിലെ കുട്ടിക്കൂട്ടം ചോദിച്ചപ്പോള്‍ മന്ത്രി കെ.എ തുളസിയും വി.കെ ശ്രീകണ്ഠന് എം.പിയും പറഞ്ഞു, ‘പാര്‍ലമെന്റ് മാത്രമല്ല, കേരള നിയമസഭയും കാണിക്കാം’- മറുപടി കേട്ട കുട്ടികളുടെ മുഖത്ത് സന്തോഷച്ചിരി വിരിഞ്ഞു.
സ്വന്തമായി സ്കൂള്‍ബസ് എന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദവുമായാണ് അട്ടപ്പാടി കാരറ യു.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ മന്ത്രിയെയും എം.പിയെയും നേരില്‍ കാണാ നെത്തിയത്. വി.കെ ശ്രീകണ്ഠന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് അനുവദിച്ച പുതിയ ബസിലെ ആദ്യ ദൂരയാത്ര കൂടിയായിരുന്നു കുട്ടികള്‍ക്കിത്. കുട്ടികളുമായി മന്ത്രിയും എം.പിയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. തങ്ങളുടെ പഠനവി ശേഷങ്ങളും നാടിന്റെ വിശേഷങ്ങളും കുട്ടികള്‍ പങ്കുവെച്ചപ്പോള്‍, അവരുടെ ഭാവി സ്വപ്നങ്ങളെ ക്കുറിച്ച് മന്ത്രി ചോദിച്ചറിഞ്ഞു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ക്ക് മികച്ച വിജയം ആശംസിച്ച മന്ത്രി, സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് തുടര്‍ന്നും പദ്ധതികള്‍ നടപ്പാക്കുമെന്ന് ഉറപ്പുനല്‍കി. കുട്ടികളുടെ രക്ഷിതാക്കളുമായി ഇരുവരും ഫോണ്‍ മുഖേന സംസാരിക്കുകയും ചെയ്തു.
300 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന് സ്വന്തമായൊരു ബസ് അത്യന്താപേക്ഷിതമായി രുന്നു. പഠനത്തിനു പുറമെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയുള്ള യാത്രപരിമിതിക്കാണ് വാഹനം ലഭിച്ചതിലൂടെ പരിഹാരമായത്. യാത്രാസൗകര്യം മെച്ചപ്പെട്ടതോടെ ഈ അധ്യയന വര്‍ഷം മാത്രം പുതുതായി 120 കുട്ടികള്‍ പ്രവേശനം നേടിയതായി പ്രധാന അധ്യാപിക പറഞ്ഞു. പ്രഭാതഭക്ഷണ പദ്ധതി ഉടനെ ആരംഭിക്കണമെന്നും സ്കൂളിന് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കണ മെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഓഡിറ്റോറിയവും ചുറ്റുമതിലും സ്കൂള്‍ മുറ്റം ഇന്റര്‍ലോ ക്ക് ചെയ്ത് സൗകര്യം ഒരുക്കണമെന്നുള്ള ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ പങ്കുവെച്ചു.
എല്‍.പി., യു.പി. വിഭാഗങ്ങളിലെ 27 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂള്‍ പ്രധാന അധ്യാപിക സിന്ധു സാജന്, പി.ടി.എ പ്രസിഡന്റ് ഫിന്നി ജോണ്‍, വൈസ് പ്രസിഡന്റും അഗളി പഞ്ചായത്ത് അംഗവുമായ കെ.കെ സൂര്യ, എസ്.എം.സി ചെയര്മാന് എം.സി പ്രേമചന്ദ്രന്, എം.പി.ടി.എ പ്രസിഡന്റ് രജനി ബെന്നി, പി.ടി.എ അംഗങ്ങളായ സ്മിത മംഗലശ്ശേരി, പ്രിന്‍സി രഞ്ജിത്ത്, അധ്യാപകരായ സുനിത, പ്രിയ, മരുതി, സബിത, രജീന, ജ്യോതിലക്ഷ്മി തുടങ്ങിയവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.
