കോട്ടാപ്പാടം:തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കൊട്ടാണിക്കുന്ന്, ചെന്നേരി വനഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാനകള്‍ സൈലന്റ്വാലി ബഫര്‍സോണിലേക്ക് കയറിപോയതായി വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇരട്ടവാരി, കരടിയോട് പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ച ക്കാലത്തോളമായി കൃഷിനാശം വരുത്തിയിരുന്ന കാട്ടാനകളെ ഞായറാഴ്ച ഉള്‍വനത്തിലേക്ക് തുര ത്താനായി വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ആനകള്‍ കാടുകയറിയതായി വ്യക്തമാ യത്.
കൊമ്പനും മോഴയും ഉള്‍പ്പടെ മൂന്ന് ആനകളാണ് ഇരട്ടവാരി, കരടിയോട്, മേലക്കളം കാപ്പുപറമ്പ് ഭാഗങ്ങളില്‍ കൃഷിനാശം വരുത്തിയത്. കര്‍ഷകരുടെ വാഴ, തെങ്ങ്, കമുകുമെല്ലാമാണ് വ്യാപക മായി നശിപ്പിച്ചത്. ഇരട്ടവാരി പ്രദേശത്ത് ഒരാഴ്ചത്തോളമായി കാട്ടാനകളുടെ ശല്യമുണ്ട്. ആനകളെ പുലര്‍ച്ചെ ആര്.ആര്.ടിയും, സ്റ്റേഷന് സ്റ്റാഫും ചേര്‍ന്ന് ഓടിച്ചിരുന്നു. എന്നാല്‍ ഇവ കൊട്ടാണിക്കു ന്ന്, ചെന്നേരി വനഭാഗത്താണ് ആനകള്‍ തമ്പടിക്കുന്നത്. ഇതേ തുടര്‍ന്നാണ് രാവിലെ ഇവയെ തുരത്താനായി വനപാലകരെത്തിയത്.സ്റ്റേഷന് സ്റ്റാഫും, താല്‍ക്കാലിക വാച്ചര്‍മാരും രാവിലെ 11.30ഓടെയാണ് കൊട്ടാണിക്കുന്ന്, ചെന്നേരി വനഭാഗത്ത് പരിശോധന നടത്തിയത്. ഇവിടെ കാട്ടാനകളുടെ സാന്നിധ്യം കണ്ടെത്താനായില്ല.കൂടാതെ ഇരട്ടവാരി ഭാഗത്ത് സ്വകാര്യവ്യക്തിയു ടെ സ്ഥലത്തെ റബര്മരംതള്ളിയിട്ട് സൗരോര്‍ജ്ജ തൂക്കുവേലിയുടെ രണ്ട് തൂണുകള്‍ തകര്ത്താ ണ് ആനകള്‍ ബഫര്‍സോണിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്നം വനപാലകര്‍ സ്ഥിരീകരിച്ചു.
കാട്ടാനകള്‍ നശിപ്പിച്ച തൂക്കുവേലി പിന്നീട് പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തതായി ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.ഗിരീഷ് അറിയിച്ചു.കാട്ടാനകള്‍ വീണ്ടും കാടിറങ്ങാനുള്ള സാ ധ്യത കണക്കിലെടുത്ത് ജാഗ്രതാ നടപടികളും ശക്തമാക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു .തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍, അമ്പലപ്പാറ, സൈലന്റ് വാലി വനം ഓഫി സുകളെ ജീവനക്കാര്‍ ഉള്‍പ്പെട്ട മൂന്ന് സംഘങ്ങള്‍ കാട്ടാനകള്‍ കയറിപോയ ഭാഗങ്ങള്‍ കേന്ദ്രീക രിച്ച് രാത്രികാല പട്രോളിങ് നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
