മണ്ണാര്‍ക്കാട്: ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തിന് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്ന് കേരള ഹെല്‍ത്ത് ഇന്സ്പെക്ടേ ഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന കണ്വെന്ഷന് ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് നടന്ന കണ്വെന് ഷന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് ഉദ്്ഘാടനം ചെയ്തു.കോവിഡ് കാലത്തും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്‍കിവരുന്ന സേവനത്തെ മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാന പ്രസിഡന്റ് ജി.വിനോദ് കുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ ജീമോന്‍ തോമസ് രചിച്ച പൊതുജനാരോഗ്യ നിയമം നടപടിക്രമങ്ങള്‍ എന്ന പുസ്തകം പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി. ഫിറോസ്.എം ഷഫീഖ് പ്രകാശനം ചെയ്തു.പൊതുജനാരോഗ്യ നിയമ നടപടികള്‍ എന്ന വിഷയത്തി ല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. പി.പ്രേംനാഥ് പ്രഭാഷണം നടത്തി. സംഘട നാ ജനറല്‍ സെക്രട്ടറി കെ.സുരേഷ്,വൈസ് പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍,പാലക്കാട് ജില്ലാ വി.ബി.ഡി. ഓഫിസര്‍ പി.വി സാജന്,തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് ടെക്നിക്കല്‍ അസിസ്റ്റ ന്റ് എ.ജെ ആന്റോ, ബി.എസ് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
