സ്പോർട്സ് കോൺവൊക്കേഷൻ മാറ്റിവെച്ചു
ആഗസ്റ്റ് 18-ന് നടത്താനിരുന്ന “കാലിക്കറ്റ് സർവകലാശാലാ സ്പോർട്സ് കോൺവൊക്കേഷൻ 2026” മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് കായിക വിഭാഗം മേധാവി അറിയിച്ചു.
കോളേജ് ട്രാൻസ്ഫർ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2026 – 27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ പ്രോഗ്രാം മൂന്ന്, അഞ്ച് സെമസ്റ്ററുകളിലേക്കുള്ള കോളേജ് ട്രാൻസ്ഫർ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലുൾപ്പെട്ടവർ ആഗസ്റ്റ് 20-ന് വൈകീട്ട് 04.00 മണിക്ക് മുൻപായി ട്രാൻസ്ഫർ നടപടികൾ പൂർത്തീകരിക്കണം. നിലവിലുള്ള കോളേജ് ട്രാൻസ്ഫർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് മുൻഗണ ന നൽകും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായവരുടെ അഭാവത്തിൽ മാത്രമേ ലേറ്റ് കോളേജ് ട്രാൻസ്ഫർ അപേക്ഷകരെ പരിഗണിക്കൂ. നിലവിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ കോളേ ജ് ട്രാൻസ്ഫർ വഴി പ്രൊവിഷണൽ അഡ്മിഷൻ നേടിയവരെ ലേറ്റ് കോളേജ് ട്രാൻസ്ഫറിനായി വീണ്ടും പരിഗണിക്കില്ല. ലേറ്റ് അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന കോളേജ് ട്രാൻസ്ഫർ യാതൊരു കാരണവശാലും പിന്നീട് റദ്ദാക്കാൻ (Cancel) അനുവദിക്കുന്നതല്ല. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407152. ഇ-മെയിൽ : transfer@uoc.ac.in .
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശന പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (പി.ജി.ഡി.ആർ.പി.) പ്രവേശനത്തിന് പിഴയോടുകൂടി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യം ആഗസ്റ്റ് 17 വരെ നീട്ടി. പിഴയോടുകൂടി ജനറല്‍ വിഭാഗത്തിന് 1030/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 650/- രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2660600 ( SUVEGA ), 0494 2407016, 2407017 ( DoA ), 0494 2407152, 0494 2407358 ( സൈക്കോളജി പഠനവകുപ്പ് ), ഇ-മെയിൽ : diploma@uoc.ac.in .
ഐ.ടി.എസ്.ആറിൽ എം.എ.സോഷ്യോളജി സീറ്റൊഴിവ്
വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ ( ഐ.ടി.എസ്.ആർ. ) പട്ടികവർഗ വിദ്യാർഥികൾക്ക് താമസിച്ചുകൊണ്ട് പഠിക്കാവുന്ന എം.എ. സോഷ്യോളജി പ്രോഗ്രാമിന് 09 സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർക്ക് ആഗസ്റ്റ് 20-ന് വൈകീട്ട് 03.00 മണി വരെ ഐ.ടി.എസ്.ആറിൽ ഹാജരായി പ്രവേശനം നേടാം. പട്ടികവർഗ വിഭാഗത്തിൽപെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, എസ്.എസ്.എൽ.സി., ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, തുല്യത (ആവശ്യമെങ്കിൽ), കമ്മ്യൂണിറ്റി, ഇൻകം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്പോട് സൈസ് ഫോട്ടോ, എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9645598986, 6238143264, 9048607115.
പൂമല സെന്ററിൽ എം.എസ്.ഡബ്ല്യൂ. സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ പി.ജി. സ്റ്റഡീസ് ഇൻ സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന് ഓപ്പൺ ( 2 ), സംവരണ സീറ്റുകളിൽ ഏതാനും ഒഴിവുണ്ട്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496344886.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 17-ന് ഉച്ചക്ക് 02.00 മണിക്ക് മുൻപായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ : 9995450927, 9539682200.
മണ്ണാർക്കാട് സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സ്പോട്ട് അഡ്മിഷൻ
പാലക്കാട് മണ്ണാർക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) എം.സി.എ. പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർവകലാശാലാ ക്യാപ് രജിസ്ട്രേ ഷൻ ചെയ്തിട്ടില്ലാത്തവർക്കും പ്രവേശനം നേടാം. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാർക്ക് 100 ശതമാനം ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495888922, 8281485316.
