തേഞ്ഞിപ്പലം: വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴി ലുള്ള 445 അഫിലിയേറ്റഡ് കോളജുകളുടെ അക്കാദമികവും ഭരണപരവുമായ നിലവാരം ഉയർ ത്തുന്നതിനായി നടപ്പാക്കുന്ന ‘അസന്റ്’ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് കോളജ് അധി കൃതരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. എല്ലാ അഫിലിയേറ്റഡ് കോളജുക ളിലെയും പ്രിൻസിപ്പൽമാർക്കും മാനേജ്മെന്റ് പ്രതിനിധികൾക്കും പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർവകലാശാലയെ ഇ-മെയിൽ മുഖേന അറിയിക്കാം. കോളജ് ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ലക്ഷ്യങ്ങളും വിശ ദാംശങ്ങളും ഉൾപ്പെടുത്തി സർവകലാശാല കോളജുകൾക്ക് സർക്കുലർ അയച്ചിട്ടുണ്ട്.
അധ്യാപക പരിശീലന പരിപാടികൾ, ഗവേഷണ സഹകരണങ്ങൾ, നൂതന കോഴ്സ് ക്ലസ്റ്ററുകൾ എന്നിവയിലൂടെ അക്കാദമിക മികവ് ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നാക്, ദേശീയ റാങ്കിങ് സംവിധാനങ്ങൾ തുടങ്ങിയ ഗുണനിലവാര മാനദണ്ഡങ്ങൾ കൈവരിക്കു ന്നതിന് കോളജുകൾക്ക് വിദഗ്ധ പരിശീലനവും പിന്തുണയും നൽകും. വിദ്യാർഥികളുടെ നൈപു ണ്യ വികസനം, പ്ലേസ്മെന്റ് സാധ്യതകൾ വർധിപ്പിക്കൽ, തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുക ൾ എന്നിവയിലൂടെ വിദ്യാർഥിക്ഷേമവും ഉറപ്പാക്കും. സർവകലാശാലാ സേവനങ്ങൾ പൂർണമാ യും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി സുതാര്യവും വേഗതയേറിയതുമായ ഭരണസംവി ധാനം ഒരുക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. അഫിലിയേറ്റഡ് കോളജുകൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളും പ്രാദേശിക ആവശ്യങ്ങളും പരിഗണിച്ച് പദ്ധതി കൂടുതൽ പ്രായോഗിക വും ഫലപ്രദവുമാക്കുന്നതിനാണ് കോളജ് അധികൃതരുടെ നിർദേശങ്ങൾ തേടുന്നത്. നിർദേശങ്ങ ൾ cdc@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
2028-ൽ സർവകലാശാല വജ്രജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലിക്കറ്റ് സർവകലാശാലയെയും അഫിലിയേറ്റഡ് കോളജുകളെയും പുതിയ ഉയരങ്ങ ളിലെത്തിക്കുന്നതിന് ‘അസന്റ്’ പദ്ധതി നിർണായകമായ ഇടപെടലാകുമെന്ന് പ്രൊ. വൈസ് ചാൻസലർ പ്രൊഫ. (ഡോ.) പി. റഷീദ് അഹമ്മദ് അറിയിച്ചു.
