മണ്ണാര്‍ക്കാട്: കെ.എസ്.വൈ.എഫ്. ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് സി.എം.പി. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്നു. സി.എം.പി. സംസ്ഥാന സെക്രട്ടറി പി.കെ ശശി ഉദ്ഘാടനം ചെയ്തു. കെ.എസ്.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം കെ.ഷാനിഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, സി.എം.പി. ജില്ലാ സെക്രട്ടറി പി.കലാധരന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.സതീഷ്, കെ.എസ്.വൈ.എഫ്. സംസ്ഥാന കമ്മിറ്റി അംഗം ഷാജു മലപ്പുറം, അംരാജ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍:ശ്രീജിത്ത് ചിറ്റൂര്‍ (പ്രസിഡന്റ്), മുസ്തഫ, അശ്വതി (വൈസ് പ്രസിഡന്റ്),അരുണ്‍ ഓലിക്കല്‍ (സെക്രട്ടറി), സദ്ദാം ഹുസൈന്, അശ്വതി (ജോ.സെക്ര ട്ടറി), നൗഫല്‍ മണലടി (ട്രഷറര്‍). 35 അംഗ കമ്മിറ്റിയെയും കണ്വെന്ഷന് തിരഞ്ഞെടുത്തു.
