അലനല്ലൂര്‍: അലനല്ലൂരിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ദീര്‍ഘകാലം നിറസാന്നിധ്യമായിരുന്ന പ്രഗത്ഭനായ അധ്യാപകന് പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ നവതി യുടെ നിറവില്‍. അറിവിന്റെയും നന്മയുടെയും വെളിച്ചം പകര്‍ന്നുനല്‍കിയ അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷം ‘നവതി പ്രണാമം’ നാടൊന്നാകെ ചേര്‍ന്ന് ആഘോഷിച്ചു.
അലനല്ലൂര്‍ പി.പി.എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹബീബുള്ള അന്‍സാരി അധ്യക്ഷനായി.മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി, ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായ ന്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സീനത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ഖാദര്‍ കാട്ടുകുളം, കെ. എം ശിവദാസന്‍, കെ.തങ്കച്ചന്, കെ.നിയാസ്, പി.എം സനല്‍കുമാര്‍, പി.എം വാസുദേവന്‍ നമ്പൂതി രി, കെ.സുദര്ശനകുമാര്, കെ.ശങ്കരനാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
