തെങ്കര: മണ്ണാര്‍ക്കാട് താലൂക്കിന്റെ നെല്ലറയായ തെങ്കരയിലെ കര്‍ഷകര്‍ക്ക് സ്നേഹാദരമൊ രുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത. കര്‍ഷകദിനത്തോടനുബന്ധിച്ചാണ് തെങ്കര ബ്ലോക്ക് ഡിവിഷനിലെ കര്‍ഷകരെ പൊന്നാട അണിയിച്ചും, മൊമെന്റോ നല്‍കിയും ആദരി ച്ചത്. കാര്‍ഷികമേഖല ആശങ്കാജനകമായ പ്രതിസന്ധികള്‍ നേരിടുന്നഘട്ടത്തിലും നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ഷകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനങ്ങളെ അഭിനന്ദിക്കുന്ന തായി ഗിരീഷ് ഗുപ്ത പറഞ്ഞു.
മികച്ച കര്ഷയായി തിരഞ്ഞെടുത്ത കോമളം പുത്തന്‍പുര,കേര കര്‍ഷനായി റഷീദ് വളയ കോടന്, റബ്ബര്‍ കര്ഷകന് തോമസ് കുപ്പുഴക്കല്,തേനീച്ച കര്ഷകന് കുഞ്ഞിമുഹമ്മദ് മൂക്കിലാ യി, ക്ഷീര കര്ഷകന് രാജന് കുന്തിപ്പാടത്ത്, മുതിര്‍ന്ന കര്ഷകന് ദിവാകരന് കൊങ്ങംപറമ്പില്, കര്‍ഷക തോഴിലാളി ദമ്പതിമ്മാരായി വേലായുധന് പാഞ്ചാലി, കുട്ടികര്‍ഷകനായി കാശിനാഥ്, ആട് കര്ഷകന് രാമന് കോറ്റിയോട്,ദേവകി കൂടാംതൊടി,ജാതി കര്ഷകന് മണി പാടയില്‍, വീരാന്‍ക്കുട്ടി വെള്ളാപ്പുള്ളി എന്നിവര്‍ ഉള്‍പ്പടെ അമ്പതിലധികം കര്‍ഷകരെയാണ് ആദരിച്ചത്.
ഗ്രാമ പഞ്ചായത്ത് അംഗം കെ.പി ജഹീഫ് അധ്യക്ഷനായി. ചടങ്ങില്‍ എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ആര്.അഭിനയക്ക് സമ്മാനമായി സ്റ്റഡി ടേബിളും നല്കി. വാര്‍ഡ് മെമ്പര്‍ ജസീന ഹംസക്കുട്ടി, കുരിക്കള്‍ സെയ്ത്, വട്ടോടി വേണുഗോപാല്‍, ആറ്റക്കര ഹരി ദാസ്, ഷമീര്‍ പഴേരി, ആരിഫ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
