മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലെ വിദ്യാര്‍ഥിയുടെ പിതാവിന്റെ കരള്‍മാറ്റി വെയ്ക്കല്‍ ചികിത്സക്കായി സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. പോത്തോഴിക്കാവ് സ്വദേശി അഫ്സലിന്റെ ചികിത്സക്കായി സ്വരൂപിച്ച 1,22,300 രൂപയാണ് ചികിത്സ സഹായ കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍ എസ്.അജയകുമാര്‍ എന്നിവര്‍ക്ക് കൈമാറിയത്.വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ., എസ്.എം.സി., എം.പി.ടി.എ, സോഷ്യല്‍ സര്‍വീസ് സ്കീം, നല്ലപാഠം എന്നിവര്‍ ചേര്‍ന്ന് തുക കണ്ടെത്തിയത്. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, കൗണ്‍സിലര്‍മാരായ അഫ്സത്ത്, കദീജ, ഷമീര്‍ നമ്പിയത്ത്, സി.കെ ഫസലു, പ്രധാനധ്യാപിക സബിത, എസ്.എം.സി. ചെയര്മാന് മുജീബ് പെരിമ്പിടി, പി.ടി.എ. വൈസ് പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍, എം.പി.ടി.എ. പ്രസിഡന്റ് സുഹറ, എസ്.ആര്.ജി. കണ്‍വീനര്‍ ദീപ, സ്റ്റാഫ് സെക്രട്ടറി നിഷ, പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
