മണ്ണാര്‍ക്കാട്:കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാന് മന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവല്‍ക്കരണ (പി.എം.എഫ്.എം.ഇ.) പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് കേരളത്തിന് പുരസ്കാരം ലഭിച്ചു.ആഗസ്റ്റ് 24, 25 തിയതികളില്‍ ഡല് ഹിയില് നടക്കുന്ന കോണ്‍ക്ലേവില്‍ സംസ്ഥാനത്തിന് വേണ്ടി വ്യവസായ വാണിജ്യ ഡയറക്ടറും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് (കെബിപ്പ്) സി.ഇ.ഒയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങും.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 സംരംഭകര്‍ക്ക് വായ്പ ലഭ്യമാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും, വ്യവസായ വകുപ്പ് ഇതിനോടകം 10,175 സംരംഭകര്‍ക്ക് വായ്പ അനുവദിച്ച് ലക്ഷ്യം മറികടന്നു. കുടുംബശ്രീ മിഷന് (എസ്.ആര്.എല്‍.എം/എസ്.യു.എല്‍.എം) മുഖേനയാണ് സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായവും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നത്. ഇതിലൂടെ സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന് (എസ്.ആര്.എല്‍.എം) 6,297 അംഗങ്ങള്‍ക്ക് 19.60 കോടി രൂപയും, നഗര ഉപജീവന മിഷന് (എസ്. യു.എല്‍.എം) 1,060 അംഗങ്ങള്‍ക്ക് 3.90 കോടി രൂപയും ഇതുവരെ അനുവദിച്ചിട്ടുണ്ട്.
കൂടാതെ, അരി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജന സംസ്കരണം എന്നിവയ്ക്കായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇന്‍കുബേറ്ററില്‍ കേന്ദ്ര സഹായത്തോടെയുള്ള കോമണ്‍ ഇന്‍കുബേഷന്‍ സെന്ററും കഴിഞ്ഞ വര്‍ഷം പ്രവര് ത്തനം ആരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60:40 അനുപാതത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡല്‍ ഡിപ്പാര്‍ട്മെന്റായും കെബിപ്പ് നോഡല്‍ ഏജന്‍സിയായും പ്രവര്‍ത്തിക്കുന്നു.
