മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യദിനത്തില്‍ ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ എന്ന മുദ്രാവാക്യമുയ ര്‍ത്തി ഡി.വൈ.എഫ്.ഐ. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ അഴിമതിക്കും, തൊഴില്‍ നിഷേധത്തിനുമെതി രെ പകരം ചോദിക്കുമെന്നപ്രഖ്യാപനവുമായി ‘യങ് ഇന്ത്യ’ കാംപെയിന്റെ ഭാഗമായി നടന്ന യുവ ജനറാലിയില് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിക്ക് കീഴി ലുള്ള ഒന്‍പത് മേഖല കമ്മിറ്റികളില്‍ നിന്നായി 270ഓളം യൂത്ത് ബ്രിഗേഡിയര്‍മാരുടെ പരേഡുമു ണ്ടായി.
കുന്തിപ്പുഴ പെട്രോള്‍ പമ്പ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കുടു ബില്‍ഡിങ്ങില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാ ന സെക്രട്ടറിയേറ്റ് അംഗം കെ.ആര്യ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.റംഷീക്ക് അധ്യക്ഷനായി. സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം, ബ്ലോക്ക് സെക്രട്ടറി ഷഹീര്‍ അലി നറുക്കോട്, ട്രഷറര്‍ എന്‍.അജീഷ്കുമാര്‍, കെ,അശ്വിനി, കെ.കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
