പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലിസ് നടത്തിയ പരിശോധനയില്‍ 700 ഗ്രാം കഞ്ചാവ് സഹിതം യുവാവ് പിടിയിലായി. രാമ മണ്ഡല് വെസ്റ്റ് ബംഗാള്‍ ആണ് അറസ്റ്റിലായത്. ബംഗാളില്‍ നിന്നും ട്രെയിനില്‍ വരുന്നതിനിടെ പാലക്കാട് സ്റ്റേഷനില്‍ പൊലിസ് പരിശോധന കണ്ട് രക്ഷപ്പെടാനൊരുങ്ങിയ യുവാവിനെ പിന്തു ടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.മംഗലാപുരത്ത് അന്യദേശക്കാരുടെ ക്യാംപുകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്താനായാണ് കഞ്ചാവെത്തിച്ചതെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. പാലക്കാട് റെയില്‍വേ പൊലിസിനൊപ്പം ജില്ലാ ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
