തച്ചനാട്ടുകര: നാട്ടുകല്‍ തേങ്ങാക്കണ്ടം മലയിലെ ജലസംഭരണി നിര്‍മാണ സ്ഥലത്ത് വാട്ടര്‍ അതോറിറ്റി ഓവര്‍സിയറെ മരിച്ച നിലയില്‍ കണ്ടെത്തി.അട്ടപ്പാടി പുതൂര്‍ ഉമ്മത്താംപടി ചൂട്ടറ ഉന്നതിയിലെ സുരേഷ് (35) മരിച്ചത്.ശനിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മി ഫോണ്‍ ചെയ്തപ്പോള്‍ ലഭ്യമാ കാത്തതിനെ തുടര്‍ന്ന് സഹോദരന് സ്ഥലത്തെത്തി സഹപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലസംഭരണിയോട് ചേര് ന്നുള്ള സ്ഥലത്തെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവര മറിയിച്ചപ്രകാരം നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. തച്ചനാട്ടു കര പഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സൈദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹം ബന്ധു ക്കള്‍ക്ക് വിട്ടുനല്‍കി. രണ്ട് വര്‍ഷം മുന്‍പാണ് സുരേഷ് വാട്ടര്‍ അതോറിറ്റി പാലക്കാട് പ്രൊജക്ട് ഡിവിഷനില്‍ ഓവ ര്സിയറായി ജോലിയില്‍ പ്രവേശിച്ചത്.ഭാര്യയും രണ്ട് മക്കളുമുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056.