എടത്തനാട്ടുകര: തടിയംപറമ്പ് ശറഫുല്‍ മുസ്ലിമീന് എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററി ല്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സെന്റര്‍ പ്രിന്‍സിപ്പല്‍ ഇദ്രീസ് സ്വലാഹി ദേശീയ പതാക ഉയര്‍ത്തി. സെന്ററിന് കീഴിലുള്ള എസ്.എം.എ. കോളജ്, പീസ് പബ്ലിക് സ്കൂള്‍, ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്ള് കോളജ് ബോയ്സ് ആന്‍ഡ് ഗേള്‍സ്, അല്‍മനാര്‍ ഖുര്‍ ആനിക് പ്രീസ്കൂള്‍ എന്നീ സ്ഥാപന ങ്ങള് പരിപാടികള്‍ക്ക് സംയുക്തനേതൃത്വം നല്കി. എസ്.എം.എ. കോളജ് പ്രിന്സിപ്പാല് പി. മുസ്തഫ, പീസ് പബ്ലിക് സ്കൂള്‍ പ്രിന്സിപ്പാല് ടി.മുനീര്‍ മാസ്റ്റര്‍, കോളജ് അധ്യാപകന് പി.ഉസ്മാന് മിഷ്കാത്തി, അല്‍മനാര്‍ പ്രധാന അധ്യാപിക കെ.ഫാത്തിമ, അധ്യാപകന് സി.ആഷിഖ് സ്വലാഹി എന്നിവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സേനാനികളുടെ സ്മരണ പുതു ക്കല്‍, മാര്‍ച്ച് പാസ്റ്റ്, ദേശഭക്തിഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. വിവിധ സ്ഥാപനങ്ങളി ല്‍ നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു. തുടര്‍ന്ന് കുട്ടി കളുടെ വിവിധ സര്‍ഗാത്മക പ്രകടനങ്ങളും അരങ്ങേറി.
