മണ്ണാര്‍ക്കാട്: കെ.എച്ച്.ആര്.എ. മണ്ണാര്‍ക്കാട് യൂണിറ്റ് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോ ഷിച്ചു. യൂണിറ്റ് ഓഫിസ് പരിസരത്ത് പ്രസിഡന്റ് ഫിറോസ് ബാബു ദേശീയപതാക ഉയര്‍ത്തി. പതാക വന്ദനം, ദേശീയഗാനാലാപനം, പായസവിതരണം എന്നിവയുണ്ടായി. യൂണിറ്റ് ട്രഷറര്‍ ജയന് ജ്യോതി, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എ നാസര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി നാസര്‍ ചില്ലീസ്, യൂണിറ്റ് ഭാരവാഹികളായ കതിരവന്‍, ഷാജഹാന് റസാക്ക്, കരീം അസീസ്, ഷമീര്‍ ബാബു, ഷംസു, വനിതാവിങ് യൂണിറ്റ് സെക്രട്ടറി സുനിമോള്‍, സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.
