എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോ ഷിച്ചു. പ്രധാന അധ്യാപകന് പി.യൂസഫ് പതാക ഉയര്‍ത്തി. ആഘോഷപരിപാടികള്‍ വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി.ജയശങ്കരന്‍, പി.ടി.എ പ്രസി ഡന്റ് ഷമീര്‍ തോണിക്കര, വൈസ് പ്രസിഡന്റ് ജസീന, എം.പി.ടി.എ. പ്രസിഡന്റ് ഷഹന, വൈസ് പ്രസിഡന്റ് ലിയ നൗഷിദ, സ്കൂള്‍ ലീഡര്‍ അന്‍സാറുള്ള, സ്റ്റാഫ് സെക്രട്ടറി സൗമ്യ എന്നിവര്‍ സംസാരിച്ചു.ദേശഭക്തിഗാനാലാപനങ്ങള്, കുട്ടി പ്രഭാഷണങ്ങള്‍, സ്വാതന്ത്ര്യസമര സേനാനി കളുടെ വേഷാനുകരണങ്ങള്, ഫ്ലാഷ് മോബ് എന്നിവയുണ്ടായി. ആഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തില്‍ സജ്ന ഷെറിന് ഒന്നാം സ്ഥാനവും ജംഷീ ന രണ്ടാം സ്ഥാനവും അമീര്‍ തങ്കായത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
