എടത്തനാട്ടുകര:എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്ത്യയുടെ 80- മത് സ്വാതന്ത്ര്യ ദിനം സമൂചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ് പതാക ഉയര്‍ത്തി.
പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട്ട്, വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം പടുകുണ്ടില്‍, എസ്.എം.സി. ചെയര്മാന് നസീര്‍ പടുകുണ്ടില്‍, മുന്‍ പ്രധാനാദ്ധ്യാപകന് പി. റഹ്മത്ത്, ഹൈസ്കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് പി. ഹംസക്കുട്ടി, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി നൗഷാദ്, പി.സജാദ് ഖാന്, അധ്യാപകരായ സി.ശര്‍മിള, സി.ബഷീര്‍, കെ.ടി സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.
ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എ.സൗമിനി, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ശിവദാസന്‍, എം. ജിജേഷ്, അധ്യാപികരായ സി.സിദ്ദീഖ്, സുനി, രമ്യ, ടി.യു അഹമ്മദ് സാബു, റീന, കെ.ടി സക്കീന, വിനീത, എ. സുനിത എന്നിവര്‍ നേതൃത്വം നല്കി.സ്കൂളിലെ എന്‍.എസ്.എസ്., എസ്.പി.സി., സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികള്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.വിദ്യാര്‍ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു .വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മധുരം വിതരണം ചെയ്തു.
