മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ ദേശീയപതാകയോടുള്ള ആദരവും ദേശസ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്നതിനായി എം.ഇ.എസ്. കല്ലടി കോളേജ് (ഓട്ടോണ മസ്), മണ്ണാര്‍ക്കാട് സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’ കാംപെയിന്റെ ഉദ്ഘാടനം കോളേജ് ക്യംപസില്‍ നടന്നു. കോളജിലെ എന്‍.സി.സി. ആര്‍മി വിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കാംപെയിന്റെ ഭാഗമായി വിദ്യാര്‍ഥികളിലും ജീവനക്കാരിലും ദേശീയബോധവും ഉത്തരവാദി ത്വബോധവും വളര്‍ത്തുന്നതിനൊപ്പം ഓരോ വീടുകളിലും ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകുന്നതിനുള്ള സന്ദേശവും നല്കി. എന്‍.സി.സി. കേഡറ്റുകള്‍ ദേശീ യപതാകകളുമായി അണിനിരന്ന് പരിപാടിയില്‍ പങ്കെടുത്തു.
കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.പി.എം ജാസ്മിന്, എന്‍.സി.സി. ആര്‍മി വിംഗ് കെയര്‍ ടേക്കര്‍ ഓഫിസര്‍ പി.സിറാജുദ്ദീന്, എന്‍.സി.സി. കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുത്തു. ദേശീയപതാകയുടെ മഹത്വവും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരു ടെ ത്യാഗവും ഓര്‍മിപ്പിച്ചുകൊണ്ട് ‘ഹര് ഘര്‍ തിരംഗ’ സന്ദേശം വിദ്യാര്‍ഥികളിലേക്ക് എത്തിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കോളജില്‍ വിവിധ ദേശഭക്തിപരമായ പരിപാടിക ളും സംഘടിപ്പിക്കുന്നുണ്ട്. ദേശീയ ഐക്യം, ദേശസ്നേഹം, പൗരബോധം എന്നിവ ശക്തിപ്പെടു ത്തുന്നതില് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
