മണ്ണാര്‍ക്കാട് :വര്‍ഷങ്ങളായി മണ്ണാര്‍ക്കാട് ടൗണിലെ ജിഎംയുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയുടെ പാലക്കാട് ജില്ലാ ഓഫീസ്( പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രൈവറ്റ് പഠന ത്തിനായുള്ള സംവിധാനം) പാലക്കാട് ടൗണിലെ മറ്റൊരു സ്‌കൂളി ലേക്ക് മാറ്റുവാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എന്‍. ഷംസുദ്ദീന്‍ എം എല്‍ എ. ഓഫീസ് യാതൊരു കാരണവുമില്ലാതെയാണ് മാറ്റുന്നത്. ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഓഫീസ് മണ്ണാര്‍ക്കാട് തന്നെ നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥുമായി എം എല്‍ എ സംസാരിക്കുകയും മന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു.കൂടാതെ സ്‌കോള്‍ കേരളയുടെ എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഖലീലുമായി എംഎല്‍എ ഫോണില്‍ ബന്ധപ്പെട്ട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയും ഓഫീസ് മാറ്റുന്നതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.