മണ്ണാര്‍ക്കാട്:താലൂക്കിലെ മികച്ച ലൈബ്രറിയായി പുറ്റാനിക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ സെന്റര്‍ അര്‍ഹമായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍ അവാര്‍ഡ് വിതരണം ചെയ്തു.ലൈബ്രറി സെക്രട്ടറി എം.ചന്ദ്രദാസന്‍, വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ ഭരണ സമിതി അംഗങ്ങളായ എ.ഷൗക്കത്തലി, എ. ഹുസൈന്‍എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.5000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. വനിതാ വേദി, ബാലവേദി അംഗങ്ങള്‍ ഉള്‍പ്പടെ മുന്നൂറോളം സജീവാംഗങ്ങള്‍ ഉണ്ട്.
എല്‍.ഇ.ഡി.ബള്‍ബ് നിര്‍മാണ ശില്പശാല, ദിനാചരണ സദസ്സുകള്‍, ഡങ്കിപ്പനി പ്രതിരോധ പരിപാടി,ഗാന്ധിസ്മൃതി, സാന്ത്വന സഹായ പദ്ധതികള്‍, കാട്ടുതീയ്‌ക്കെതിരെ നാട്ടു കൂട്ടം, ഭരണഘടനാ സംര ക്ഷണ റാലിയും സദസ്സും ,ഭരണഘടനാ ബോധവല്‍ക്കരണ നാടകാ വതരണം,പഠന യാത്ര,വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എന്നി ങ്ങനെ സമൂഹനന്മ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവര്‍ത്തന ങ്ങള്‍ ആണ് നടത്തിയത്. കഴിഞ്ഞ വര്‍ഷംബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടംനവീകരിച്ചു നല്‍കി. ഈ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്വിസ് പരിപാടികള്‍ , പത്ര ക്വിസ്,ഹ്രസ്വ കവിതാമത്സരം, സൗജന്യ മാസ്‌ക് വിതരണം,എന്നീ പരിപാടികള്‍നടത്തി.