മണ്ണാര്‍ക്കാട്: ആല്‍ത്തറ ആങ്കാളപരമേശ്വരി ക്ഷേത്രത്തില്‍ കേരള ഗ്രാമീണ ബാങ്കിന്റെ ഇ-കാണിക്ക സ്ഥാപിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് ബ്രാഞ്ച് മാനേജര്‍ ജീവനില്‍ നിന്നും ക്ഷേത്രം പ്രസിഡന്റ് കെ.ബാലകൃഷ്ണന് ഇ-കാണിക്ക ഏറ്റുവാങ്ങി. 300-ഓളം വരുന്ന ഭക്തജനങ്ങള്‍ക്ക് ഇ-കാണിക്കയുടെ ഉപയോഗങ്ങള്‍ ബാങ്ക് ജീവനക്കാര്‍ വിശദീകരിച്ചു നല്കി. തുടര്‍ന്ന് ഭക്തര്‍ പ്രസ്തുത സേവനം ഉപയോഗിച്ചു തുടങ്ങി.
