എടത്തനാട്ടുകര: നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂള്‍ റിട്ട.അധ്യാപകന് വാളാപറമ്പില് വീട്ടില്‍ വി.ആര് കരുണന്‍മാസ്റ്റര്‍ (77) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11-ന് വീട്ടുവള പ്പില്‍. ഭാര്യ: പരേതയായ പത്മിനി ടീച്ചര്‍ (റിട്ട.പ്രധാനാധ്യാപിക പി.കെ.എച്ച്.എം.ഒ. യു.പി. സ്കൂള്‍ എടത്തനാട്ടുകര). മക്കള്‍: രഞ്ജിത് വി.കരുണ്‍ (അധ്യാപകന് എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചേളന്നൂര്‍), രഞ്ജിത (അധ്യാപിക, എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).മരുമക്കള്‍: ധന്യ (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് തിരൂര്‍), മധു (ക്ലാര്‍ക്ക് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്).