മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യദിനഘോഷത്തോടനുബന്ധിച്ച് നിപ്സ് ഗ്ലോബല്‍ വിദ്യാര്‍ഥികള്‍ക്കായി നാളെ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. ഇന്ത്യയുടെ ചരിത്രം, സംസ്കാരം, സ്വാത ന്ത്ര്യസമരം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിലുണ്ടാവുക. വിജയികളില്‍ ഒരാള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കും. കൂടാതെ 10 ഭാഗ്യശാലികള്‍ക്ക് നിപ്സ് ഗ്ലോബലില്‍ വിവിധ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള സ്കോളര്‍ഷിപും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സ്ഥാപനത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946151666. ലിങ്ക്- https://quizzory.in/id/6a7c41b5527a5bfb77a010cb
