എടത്തനാട്ടുകര: പലഹാരക്കൊതിയന്മാര് എന്ന മൂന്നാംക്ലാസിലെ പാഠഭാഗത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലൊരുക്കിയ പലഹാര പ്രദര്‍ശനം ശ്രദ്ധേയമായി. പ്രധാന അധ്യാ പകന്‍ പി.യൂസഫ് പലഹാരപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.നാവില്‍ കൊതിയൂറുന്ന മുപ്പതോളം പലഹാരങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടംപിടിച്ചത്. ഇവയെല്ലാം അധ്യാപകരും രക്ഷിതാക്കളും തയാറാക്കി കൊണ്ടുവന്നതായിരുന്നു. പ്രദര്‍ശത്തിന് ശേഷം പലഹാരങ്ങളത്രയും സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി വീതിച്ചുനല്കി. പാചക്കകുറിപ്പ് തയാറാക്കല്‍, തരംതിരിക്കല്‍, കവിതാരചന, പേരെഴുതല്‍ തുടങ്ങിയ പഠനപ്രവര്‍ത്തനങ്ങളും നടന്നു.അധ്യാപകരായ കെ. ബിന്ദു, എ സുജിത്, അബ്ദുല്‍ ഗഫൂര്‍, അമീര്‍ബാബു എന്നിവര്‍ സംസാരിച്ചു.
