അലനല്ലൂര്‍: സെപ്റ്റംബറില്‍ വാളയാറില്‍ നടക്കുന്ന വിസ്ഡ്ം സ്റ്റുഡന്‍സ് മുപ്പതാമത് അന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം പ്രോഫ്കോണിന്റെ പ്രചരണാര്‍ഥം അലനല്ലൂര്‍ ഏരിയ കണ്വെന്ഷന് സംഘടിപ്പിച്ചു. നാലുകണ്ടം ദാറുല്‍ ഹിക്മ സെന്ററില്‍ നടന്ന കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് ടി.ഷമീല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ സദഖത്തുള്ള അധ്യക്ഷനായി. സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍വെന്‍ഷനില്‍ അന്തിമരൂപം നല്കി. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിമാരായ റിഷാദ് അല്‍ ഹികമി, ഡാനിഷ് സുല്ലമി, വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, മറ്റുഭാര വാഹികളായ വി.പി ഉമ്മര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, പി.ഹനീഫ, എന്‍.ഷഫീഖ്, ഡോ. ടി.ഷാജി സ്വലാഹി, സി.നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
