മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴിലുള്ള ദാറുന്നജാത്ത് യതീം ഖാനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും യതീംഖാന അന്തേവാസിയായ വിദ്യാര്‍ഥിനി യുടെ വിവാഹവും നടന്നു.നെച്ചുള്ളി കഷായപ്പടി കണ്ണംതൊടി വീട്ടില്‍ കെ.ഫാത്തിമയുടെ മകള്‍ കെ.ഹന്നത്തും, തത്തേങ്ങലം കൈതച്ചിറ തെക്കേക്കര വീട്ടില്‍ പരേതനായ മുഹമ്മദ് അലിയുടെ മകന് ഷബീബും തമ്മിലുള്ള വിവാഹമാണ് നടന്നത്. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മികത്വം വഹിച്ചു.
മതബൗദ്ധിക വിദ്യാഭ്യാസം സമന്വയിപ്പിക്കുന്ന സ്ഥാപനം പഠനത്തോടൊപ്പം ജീവിതം കൂടിയാണ് സമ്മാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ സന്നിഹിതനായിരുന്നു. കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, പരിസര മഹല്ലുകളിലെ ഖാസിമാര്‍, ഉസ്താദുമാര്‍, ദാറുന്നജാത്ത് സ്റ്റാഫ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് കുന്തിപ്പുഴയില്‍ നിര്‍മിക്കുന്ന നജാസ് വര്‍ക്കിങ് വുമന്‍സ് ഹോസ്റ്റലിന്റെ തറക്കല്ലിടലും, എം.എം.ഒ.സി. ബോര്‍ഡ് റൂം ഉദ്ഘാടനവും സ്വാദിഖ് അലി തങ്ങള്‍ നിര്‍വഹിച്ചു. എം.എം.ഒ.സി. ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ബഷീര്‍ അലി തങ്ങള്‍ അധ്യക്ഷനായി. സ്ഥാപനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ.പി മുഹമ്മദ് അലി ഹാജി, കപ്പൂരന്‍ അബ്ദുല്‍ സമദ് ഹാജി, ടി.ടി ഉസ്മാന് ഫൈസി, സി.മുഹമ്മദ് അലി ഫൈസി, കളത്തില്‍ അബ്ദുള്ള സാഹിബ്, സി.മുഹമ്മദ് ബഷീര്‍, അഡ്വ.ടി.എ സിദ്ദീഖ്, ഹബീബ് ഫൈസി കോട്ടോപ്പാ ടം, ടി.എ സലാം മാസ്റ്റര്‍, എം.എം.ഒ.സി. എക്സിക്യുട്ടിവ് ജനറല്‍ ബോഡി അംഗങ്ങളും പങ്കെടു ത്തു.
