പാലക്കാട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനക്കിടെ, ട്രെയിനില്‍ കടത്തുകയായിരുന്ന 13 കിലോ കഞ്ചാവ് സഹിതം രണ്ട് യുവാക്കള്‍ പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ക്ലാപ്പന നിഷാദ് (26), നബീല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഷാലിമാര്‍ എക്സ്പ്രസില്‍ വന്ന യുവാക്കള്‍ പൊലിസിന്റെ പരിശോധന കണ്ട് രക്ഷപ്പെടാനൊരുങ്ങവേ ഇവരെ പൊലിസ് സംഘം സാഹസികമായി പിന്തുട ര്‍ന്ന് പിടികൂടുകയായിരുന്നു.ഒഡീഷയില്‍ നിന്നും ചില്ലറവില്പ്പനക്കായാണ് കഞ്ചാവ് എത്തിച്ച തെന്നാണ് വിവരം.ഇരുവരുടെയും കൈവശമുണ്ടായിരുന്ന ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരു ന്നത്. റെയില്‍വേ എസ്.ഐ. കെ.ജെ പ്രവീണ്‍, ആര്.പി.എഫ്. എസ്.ഐ. ദീപക്ക് എന്നിവരുടെ നേതൃത്വത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്.
