മണ്ണാര്‍ക്കാട്: ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാ സമയം സ്ഥാനക്കയറ്റം നല്‍കുന്നതിന് ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്. സെല്‍ പ്രവര് ത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന് അറിയിച്ചു. സീനി യോറിറ്റി ലിസ്റ്റ്, സ്ഥാനക്കയറ്റ നടപടികള്‍ സംബന്ധിച്ച ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ ആവ ശ്യം കൂടിയാണ് ഇതോടെ പരിഹരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് ചുമത ലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി അനില്‍, പ്ലാനിംഗ് വിഭാഗം ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.ആര് വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് സെല്‍ പ്രവര് ത്തിക്കുക. ആരോഗ്യവകുപ്പിലെ വിവിധ സെക്ഷനുകളുമായി ഏകോപിച്ചാണ് സെല്ലിന്റെ പ്രവര്‍ത്തനം.
സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താന്‍ സാധിക്കാത്ത സ്ഥിതി യാണ്.ഡോക്ടര്‍മാരുടെ കുറവുമൂലം ജനങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ഫയലുകള്‍ തീര്പ്പാ ക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടര്‍മാര്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെല്‍ രൂപീകരിക്കാന്‍ തീരുമാ നിച്ചതെന്ന് മന്ത്രി കെ മുരളീധരന് പറഞ്ഞു.സ്പെഷ്യലിസ്റ്റ്, ജനറല്‍, അഡ്മിനിസ്ട്രേറ്റീവ് കേഡ റിലുള്ള എല്ലാ ഡോക്ടര്‍മാരുടെ സീനിയോറിറ്റി, സ്ഥാനക്കയറ്റം സംബന്ധിച്ച വിഷയങ്ങള്‍ ഈ വര്‍ഷം ഡിസംബറിന് മുമ്പ് തീര്‍പ്പാക്കി സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
