പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജന (നഗരം) രണ്ടാം ഘട്ടം സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടും. ഇതുവഴി അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ത്തെ ഏകദേശം 30,000 ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനാകും. പദ്ധതി നടപ്പാക്കാത്ത പക്ഷം ലഭിക്കേണ്ട 450 കോടി രൂപയുടെ കേന്ദ്രവിഹിതം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്ന തിനാണ് നടപടി.പദ്ധതി പ്രകാരം ഒരു വീടിന് നാല് ലക്ഷം രൂപയാണ് ആകെ ധനസഹായം. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും നല്‍കും. ശേഷിക്കുന്ന തുക നഗരസഭയും ഗുണഭോക്താവും കണ്ടെത്തണം. നിലവിലെ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടം 2026 സെപ്തംബര്‍ 30ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തി ലാണ് രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
